ഇന്ത്യയുടെ ശക്തമായ എതിർപ്പ് മറുകടന്ന് ഐഎംഎഫ് പാകിസ്ഥാന് വായ്പ അനുവദിച്ചു. 100 കോടി ഡോളറാണ് അന്താരാഷ്ട്ര നാണയ നിധിയിൽ നിന്നും പാകിസ്ഥാന് അനുവദിച്ചിരിക്കുന്നത്. ......
പാകിസ്ഥാനിലെ അഞ്ച് നഗരങ്ങളിൽ സ്ഫോടനമെന്ന് റിപ്പോർട്ട്. ഇസ്ലാമാബാദും ലഹോറും ഉൾപ്പെടെയുള്ള തന്ത്രപ്രധാന സ്ഥലങ്ങളിലാണ് സ്ഫോടനമുണ്ടായത്.......
ബലൂചിസ്ഥാൻ തലസ്ഥാനമായ ക്വറ്റ പിടിച്ചെടുത്തതിന് പിന്നാലെ ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യ പ്രഖ്യാപനവുമായി ബലൂച് ലിബറേഷൻ ആർമി. ബലൂചിസ്ഥാനിലെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുള്ള പാകിസ്ഥാൻ പതാകകൾ ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ പോരാളികൾ പിഴുത് മാറ്റി തങ്ങളുടെ പതാക സ്ഥാപിക്കുകയാണ്. ......
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം യുദ്ധസമാനമായ സാഹചര്യത്തിലേക്കാണ് നീങ്ങുന്നത്. യുദ്ധമുണ്ടായാൽ കൊല്ലപ്പെടുന്നത് ഇന്ത്യയുടെയും പാകിസ്ഥാന്റെയും പട്ടാളക്കാരും സാധാരണ ജനങ്ങളുമാണെങ്കിലും പ്രഹര ശേഷി പരിശോധിക്കപ്പെടുന്നത് അമേരിക്കയുടെയും ചൈനയുടേയുമാണ്. ......
ഇന്ത്യയോടും പാക്കിസ്ഥാനോടും ആയുധം താഴെ വയ്ക്കാൻ പറയാനാവില്ലെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ്. അടിസ്ഥാനപരമായി തങ്ങളുടെ കാര്യമല്ലാത്തതും അമേരിക്കയ്ക്ക് നിയന്ത്രിക്കാൻ സാധിക്കാത്തതുമായ യുദ്ധമെന്നായിരുന്നു വാൻസിന്റെ പ്രതികരണം. ഇതൊരു ഒരു വലിയ യുദ്ധത്തിലേക്കോ ആണവ സംഘർഷത്തിലേക്കോ നീങ്ങില്ലെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ......
വത്തിക്കാൻ സിറ്റി: കത്തോലിക്ക സഭയുടെ ചരിത്രത്തിൽ ഇന്നുവരെ അമേരിക്കയിൽ നിന്നും ഒരാൾ മാർപാപ്പ ആയിട്ടില്ല. ഇക്കുറിയും ആ കീഴ്വഴക്കം ലംഘിക്കപ്പെടും എന്ന് ആരും കരുതിയതുമില്ല. ......
ഇന്ത്യക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും ആക്രമണം നടത്തിയിരുന്ന പാകിസ്ഥാൻ നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധിയെന്ന റിപ്പോർട്ടുകളാണ് ആ രാജ്യത്തുനിന്നും പുറത്തുവരുന്നത്. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ ശക്തമായ സൈനിക നടപടികൾ സ്വീകരിക്കുകയാണ്. ......
ഇന്ത്യ - പാക് സംഘർഷം രൂക്ഷമാകുന്നതിനിടെ പാകിസ്ഥാന സൈന്യത്തിൽ അട്ടിമറി. സൈനിക മേധാവി അസിം മുനീറിനെ പാക് സൈന്യം കസ്റ്റഡിയിലെടുത്തു. പാകിസ്ഥാന്റെ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുടെ ചെയർമാൻ ജനറൽ സാഹിർ ഷംഷദ് മിർസയുടെ നേതൃത്വത്തിലാണ് അസിം മുനീറിനെ കസ്റ്റഡിയിലെടുത്ത് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയത്.
ഷംഷദ് മിർസ സൈനികമേധാവിസ്ഥാനം ഏറ്റെടുത്തെന്നും റിപ്പോർട്ടുണ്ട്. ......
വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പുതിയ പരമാധ്യക്ഷനെ തെരഞ്ഞെടുത്തു. അമേരിക്കയിൽ നിന്നുള്ള കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രവോസ്തയാണ് കത്തോലിക്ക സഭയുടെ പുതിയ ഇടയൻ. ......
ഇസ്ലാമാബാദ്: പാകിസ്ഥാനെ വിറപ്പിച്ച് ഇന്ത്യയുടെ വ്യോമാക്രമണം. പാകിസ്ഥാനിലെ വിവിധ നഗരങ്ങളിൽ ഇന്ത്യ ശക്തമായ മിസൈലാക്രമണമാണ് നടത്തിയത്.......